പ്രിയ സുഹൃത്തുക്കളെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് .രണ്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തെ മാറ്റിമറിച്ചതാണ് എന്റെ കഴുത്തിന് ഏറ്റ ക്ഷതം. സാധാരണ പ്രവാസിയായ എനിയ്ക്ക് താങ്ങാൻ കഴിയുന്ന ചികിത്സയല്ല പല ഡോക്ടർമാരും വിധിച്ചത് പക്ഷേ ഷാർജയിലുള്ള ശാന്തി ആയൂർവേദിക് മെഡിയ്ക്കൽ സെൻറർ ഡയറക്ടർ സുമേഷും ഡോക്ടറും മറ്റു ടീമംഗങ്ങളും ചേർന്ന് യാതൊരു പ്രതിഫലവും പ്രതീക്ഷിയ്ക്കാതെ എന്റെ ജീവിതത്തിൽ പുതിയ ഒരു വസന്തവും പുതിയ ഒരു ദിശയും ഉണ്ടാക്കി തന്നിരിയ്ക്കുകയാണ് .ശാന്തി ആയൂർവേദിക് അവരുടെ എല്ലാ വാർഷിക ദിനത്തോട് അനുബന്ധിച്ച് നിർ’ദ്ധനരായ പ്രവാസികളെ സഹായിയ്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിട്ടുള്ള ആയൂർ സൗഖ്യം 2018 എന്ന സംരംഭത്തിലൂടെ ഞാനടക്കമുള്ള ഒരു പാടു് സുഹൃത്തുക്കൾക്ക് സഹായമാവുകയും ആ ടീമിന്റെ നല്ല ഉദ്ദേശത്തിന്റെ മുമ്പിൽ ഞാനും എന്റെ സുഹൃത്തുക്കളും ‘ കുടുംബാംഗങ്ങളും ശിരസ്സു നമിയ്ക്കുന്നു. ശാന്തി ആയൂർവേദിക് മെഡിക്കൽ സെന്ററിനോട് കടപ്പാട് ജീവിതത്തിൽ ഉടനീളം ഞാൻ കാത്തു സൂക്ഷിക്കും. വിജയാശംസകൾ നേരട്ടെ ഞാൻ.. ഇതു മാത്രമേ കഴിയൂ ഈ ജൻമത്തിൽ.!!!
